Kerala
സോളാര്‍: പീഡനക്കേസുകള്‍ സി ബി ഐക്ക് വിട്ടു

തിരുവനന്തപുരം | സോളാര്‍ കേസുകളുമായി ബന്ധപ്പെട്ട പീഡന ആരോപണങ്ങള്‍ സി ബി ഐക്ക് വിട്ടു. ആറു കേസുകളാണ് സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടത്.ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.
ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, ആടൂര്‍ പ്രകാശ്എ പി അനില്‍ കുമാര്‍, എ പി അബ്ദുല്ലക്കുട്ടി, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരായ അന്വേഷണമാണ് സി ബി ഐക്ക് വിട്ടത്. മുഖ്യമന്ത്രിക്ക് പരാതിക്കാരി നല്‍കിയ കത്ത് പരിഗണിച്ചാണ് നടപടി.
സര്‍ക്കാര്‍ നടപടിക്കെതിരെ ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. അഞ്ച് വര്‍ഷമുണ്ടായിട്ടും കേസില്‍ തീരുമാനമെടുക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ കേസ് സി ബി ഐക്ക് വിട്ടിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ബാക്കിയെല്ലാം പിന്നീട് പറയാമെന്ന് അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----