International
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9.7 കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ 16,958 മരണം

വാഷിംഗ്ടണ്‍ ഡിസി |ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9.7 കോടിയും പിന്നിട്ടു. നിലവില്‍ 97,269,318 രോഗികളാളുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. 2,081,264 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 69,827,940 പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 659,669 പേര്‍ക്ക് രോഗം ബാധിക്കുകയും 16,958 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയുമുണ്ടായി.വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ടതാണീ കണക്ക്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിസ്‌കോ, പോളണ്ട്, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഉക്രെയിന്‍, പെറു, നെതര്‍ലന്‍ഡ്‌സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്ളത്.
ഇതില്‍ 18 രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 25,360,114 പേരാണ്. ഇവരില്‍ 112,337 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ പറയുന്നു