Connect with us

Kerala

എ കെ ആന്റണി മുഴുവന്‍ സമയ പ്രചാരകനായി കേരളത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ എ കെ ആന്റണി എത്തുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. എ കെ ആന്റണിക്ക് ഇതില്‍ നിര്‍ണായക ചുമതല ഉണ്ടാകും. ഗ്രൂപ്പ് സമവാക്യത്തിന് പുറത്തേക്ക് വേണ്ട ഇടപെടല്‍ നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ കേരളത്തിലെത്തുന്ന ആന്റണി മുഴുവന്‍ സമയവും ഇവിടെയുണ്ടാകും. ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്കായി മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം ഡല്‍ഹിയിലുണ്ട്. ഹൈക്കമാന്‍ഡുമായി ഇന്ന് വര്‍ ചര്‍ച്ച നടത്തും. ഇതിന് മുന്നോടിയായി സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം എ കെ ആന്റണിയോട് കേരളത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ആന്റണിയുടെ നിലപാടുകള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വരുന്ന തിരഞ്ഞെടുപ്പില്‍ ആര് മുഖ്യമന്ത്രിയാകുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചയും വേണ്ടെന്ന് കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളില്‍ തന്നെ മത്സരത്തിന് ഇറങ്ങും.

തിരഞ്ഞെടുപ്പിന് ശേഷം മതി മുഖ്യമന്ത്രി ചര്‍ച്ചയെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ആരാണ് യു ഡി എഫിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി അടക്കം ഇടത് നേതാക്കളെല്ലാം ചോദിക്കുകയാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ഇടത് അജന്‍ഡയുടെ ഭാഗമാണിതെന്നും ഇതില്‍ വീഴരുതെന്നുമാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest