Covid19
ലോകത്തെ കൊവിഡ് കേസുകള്‍ ഒമ്പതര കോടി പിന്നിട്ടു

ന്യൂയോര്‍ക്ക് | ലോകത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് അഞ്ച് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍. വോല്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്തെ ആകെ കേസുകള്‍ ഒമ്പതര കോടി പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ ഒമ്പത് കോടി അമ്പത്തിനാല് ലക്ഷം.വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം ജീവന്‍ പൊലിഞ്ഞത് 20,38,936 പേര്‍ക്കാണ്. രോഗമുക്തി കേസുകള്‍ റ് കോടി എണ്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു.
ലോകത്ത് ഏറ്റവും കൂടുതല്‍ കേസുള്ള അമേരിക്കയില്‍ രണ്ട് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.4,07,160 പേര്‍ മരിച്ചു. ഒരു കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.
---- facebook comment plugin here -----