Connect with us

Kerala

ബജറ്റ് പ്രസംഗം മൂന്ന് മണിക്കൂറിലധികം നീണ്ടു; ഐസക്കിന് പുതിയ റെക്കോര്‍ഡ്

Published

|

Last Updated

തിരുവനന്തപുരം | ഏറ്റവും കൂടുതല്‍ സമയമെടുത്ത് ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രിയെന്ന റെക്കോര്‍ഡ് ഡോ. തോമസ് ഐസക്കിന് സ്വന്തം. ഐസക്കിന്റെ ബജറ്റ് പ്രസംഗം മൂന്ന് മണിക്കൂര്‍ 18 മിനുട്ടാണ് നീണ്ടത്. കെ എം മാണിയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഐസക്ക് തിരുത്തിയത്.

2013 മാര്‍ച്ച് 15ാം തിയ്യതിയായിരുന്നു കെ എം മാണിയുടെ റെക്കോര്‍ഡ് ബജറ്റ് പ്രസംഗം. ഇത് 2.58 മിനുട്ട് നീണ്ടു. കെ.എം.മാണി രാജിവച്ചതിനെ തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2.54 മണിക്കൂര്‍ നേരമെടുത്ത് ബജറ്റ് അവതരിപ്പിച്ചിരുന്നു.

Latest