Connect with us

Kerala

കാര്‍ഷിക മേഖലയില്‍ രണ്ട് ലക്ഷം അധിക തൊഴില്‍

Published

|

Last Updated

തിരുവനന്തപുരം | കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് ബജറ്റ്. രണ്ടു ലക്ഷം പേര്‍ക്കെങ്കിലും അധികമായി തൊഴില്‍ നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഒരു പൂ ഇരുപൂവാക്കുന്നതിനും തുടര്‍വിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും.

കുടുംബശ്രീയുടെ 70,000 സംഘകൃഷി ഗ്രൂപ്പുകളില്‍ മൂന്നു ലക്ഷം സ്ത്രീകള്‍ ജോലിയെടുക്കുന്നുണ്ട്. സംഘകൃഷികളുടെ എണ്ണം 21-22 വര്‍ഷത്തില്‍ ഒരു ലക്ഷമായി ഉയര്‍ത്തും. അധികമായി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ സംഘങ്ങള്‍ക്കെല്ലാം കാര്‍ഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകും.

കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് അധിവര്‍ഷാനുകൂല്യം നല്‍കുന്നതിന് 130 കോടി രൂപ ഇതുവരെ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ഇതിനായി നൂറു കോടി രൂപ കൂടി അനുവദിക്കും. കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷം പേര്‍ക്കും തൊഴില്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.