Connect with us

Covid19

കൊവിഡ് വൈറസിനാല്‍ ജീവന്‍ നഷ്ടപ്പെട്ടത് 20 ലക്ഷത്തിലേറെ പേര്‍ക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് |  പല രാജ്യങ്ങളും വാക്‌സിന്‍ വിതരണം ആരംഭിച്ചെങ്കിലും ലോകത്തെ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം 20,01,071 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം വൈറസ് ബാധിതരാണുള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3.97 ലക്ഷം മരണങ്ങളും അമേരിക്കയിലുണ്ടായി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,05,28,246 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.1.51 ലക്ഷം പേര്‍ മരിച്ചു.

മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 82 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,07,160 പേര്‍ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുളള റഷ്യയില്‍ മുപ്പത്തിനാല് ലക്ഷം കൊവിഡ് ബാധിതരാണ് ഉളളത്.

 

 

---- facebook comment plugin here -----

Latest