‘കുറച്ചൊക്കെ മയത്തില്‍ തള്ളണം’; മുഖ്യമന്ത്രിക്ക് നേരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

Posted on: January 14, 2021 12:14 pm | Last updated: January 15, 2021 at 7:50 am

തിരുവന്തപുരം | നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വലിയ സംഭവമാണെന്ന് സ്വയം പറയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.

ഇത് വലിയ തള്ളായിപ്പോയെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്.ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു.ലാവ്‌ലിന്‍ കേസ് എവിടെ തീരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ലാവ്‌ലിന്‍ കേസില്‍ പിണറായി ബിജെപിയുമായി അന്തര്‍ധാരയുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.