ന്യൂഡല്‍ഹി | ആള്‍ട്രോസ് ഐടര്‍ബോയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ടാറ്റ മോട്ടോഴ്‌സ്. 11,000 രൂപ അടച്ച് ബുക്ക് ചെയ്യാം. ജനുവരി 22നാണ് വില പ്രഖ്യാപിക്കുക.
പുതിയ പവര്‍ ട്രെയിന്‍, പെയിന്റ് തീം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. കഴിഞ്ഞ വര്‍ഷം ആദ്യം വിപണിയിലെത്തിയ ആള്‍ട്രോസ് ഉപഭോക്താക്കളുടെ ഇഷ്ടം നേടിയിട്ടുണ്ട്. എക്‌സ് ടി, എക്‌സ് ഇസഡ്, എക്‌സ് ഇസഡ്പ്ലസ് വകഭേദങ്ങളില്‍ ആള്‍ട്രോസ് ഐടര്‍ബോ ലഭിക്കും.
ഫൈവ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഐടര്‍ബോ ലഭിക്കുക. പുതിയ എന്‍ജിന്‍ കരുത്തില്‍ കേവലം 12 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ഒരു ലിറ്ററിന് 18.13 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നുണ്ട്.