Connect with us

Saudi Arabia

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തണം : ഐ സി എഫ്

Published

|

Last Updated

ദമാം | കേരളത്തില്‍ നിരന്തരമായി നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ പാര്‍ട്ടികള്‍ അണികള്‍ക്ക് ദിശാബോധം നല്‍കണമെന്ന് ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് അസംബ്ലി ആവശ്യപ്പെട്ടു.

പ്രസിഡന്റ് സൈനുദ്ധീന്‍ മുസ്ല്യാര്‍ വാഴവറ്റയുടെ അദ്ധ്യക്ഷതയില്‍ നാഷണല്‍ സംഘടനാ കാര്യ സെക്രട്ടറി ബഷീര്‍ ഉള്ളണം അസംബ്ലി ഉദ്്ഘാടനം ചെയ്തു .നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ സെല്‍ഫ് അസെസ്‌മെന്റ്,നാഷണല്‍ സംഘടനാകാര്യ പ്രസിഡന്റ് നിസാര്‍ കാട്ടില്‍ സന്ദേശ പ്രഭാഷണവും നാഷണല്‍ വിദ്യാഭ്യാസ പ്രസിഡന്റ് അബ്ദുസ്സലാം വടകര റിപ്പോര്‍ട്ട് വിലയിരുത്തല്‍. ഭാരവാഹികളുടെ പുന:ക്രമീകരണത്തിനും നേതൃത്വം നല്‍കി, പ്രോവിന്‌സിലെ കീഴിലെ സെന്‍ട്രല്‍ വാര്‍ഷിക അസംബ്ലികള്‍ പൂര്‍ത്തിയായതോടെയാണ് പ്രൊവിന്‍സ് അസംബ്ലിക്ക് സമാപ്തിയായത്.

പ്രൊവിന്‍സ് ആക്ടിങ് ജനറല്‍ സെക്രട്ടറിശരീഫ് മണ്ണൂര്‍ ജനറല്‍ റിപ്പോര്‍ട്ട് & പ്രസിദ്ധീകരണം, അന്‍വര്‍ കളറോഡ് (ക്ഷേമകാര്യം & സര്‍വ്വീസ്), അബ്ദുല്‍ റഹീം മളാഹിരി (സംഘടനാ കാര്യം), കോയ സഖാഫി (ദഅവ), നാസര്‍ മസ്താന്‍ മുക്ക് (അഡ്മിന്‍ – പി ആര്‍ & വിദ്യാഭ്യാസം) എന്നിവര്‍ വിവിധ സമിതി റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. മുഹമ്മദ് റഫീഖ് ചെമ്പോത്തറ പ്രമേയം അവതരിപ്പിച്ചു . ശരീഫ് മണ്ണൂര്‍ സ്വാഗതയും,അബ്ദുല്‍ റഹീം മളാഹിരി നന്ദിയും പറഞ്ഞു