ഇന്തോനേഷ്യന്‍ വിമാനാപകടം: ബ്ലാക്ക് ബോക്‌സ് ലഭിച്ചു

Posted on: January 12, 2021 7:08 pm | Last updated: January 12, 2021 at 10:59 pm

ജാവ | കഴിഞ്ഞ ദിവസം ജാവ കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഒരു ബ്ലാക്ക് ബോക്‌സ് കൂടി കണ്ടെത്താനുണ്ട്. ബ്ലാക്ക് ബോക്‌സ് എന്ന ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കരക്കെത്തിച്ചിട്ടുണ്ട്.

ഇതില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയിലാണ് അധികൃതര്‍. ഇതോടെ വിമാനാപകടത്തിന്റെ കാരണവും മറ്റും അറിയാനാകും. അതേസമയം, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ശ്രീവിജയ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് 62 പേരുമായി കടലില്‍ തകര്‍ന്നുവീണത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകമാണ് വിമാനം കാണാതായത്. പിന്നീട് കടലില്‍ പതിച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.