ബി ജെ പി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കും: കൃഷ്ണകുമാര്‍

Posted on: January 12, 2021 9:32 am | Last updated: January 12, 2021 at 9:32 am

തിരുവനന്തപുരം | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കായി പ്രചാരണത്തിനിറങ്ങാന്‍ നൂറ് ശതമാനം തയ്യാറാണെന്ന് നടന്‍ കൃഷ്ണകുമാര്‍. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കുക. ഇതുവരെ പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.

ബി ജെ പിയുടെ അംഗത്വം പാര്‍ട്ടി എന്ന് തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. പാര്‍ട്ടി അഗത്വം നേരെചൊവ്വെ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അറിയപ്പെടുന്ന ഒരു കലാകാരന്‍ സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു.