അടുത്ത മാസം കേരള യാത്ര നടത്താന്‍ ചെന്നിത്തല

Posted on: January 11, 2021 7:25 pm | Last updated: January 11, 2021 at 11:22 pm

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവരുന്ന പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്ന് മുതൽ കേരള യാത്ര നടത്താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ടാണ് പൂർത്തിയാകുക. വി ഡി സതീശനാണ് കേരള യാത്രയുടെ കോര്‍ഡിനേറ്റര്‍. യു ഡി എഫ് യോഗത്തിന് ശേഷം ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചതാണിത്.

കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയില്‍ പങ്കെടുക്കും. എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യു ഡി എഫ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കേരള യാത്രയെന്നും ചെന്നിത്തല പറഞ്ഞു.

പ്രകടന പത്രിക തയ്യാറാക്കാന്‍ ബെന്നി ബെഹനാന്‍ അധ്യക്ഷനായ സമിതിയെ യു ഡി എഫ് യോഗം നിയോഗിച്ചു.