Connect with us

National

കര്‍ഷക നിയമം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം നടപ്പാക്കിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി. തത്കാലം പുതിയ നിയമങ്ങള്‍ മരവിപ്പിച്ച് കൂടെയന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. സര്‍ക്കാര്‍ നിയമം റദ്ദാക്കുന്നില്ലെങ്കില്‍ കോടതിക്ക് ഇത് മരവിപ്പിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ വാക്കാല്‍ പറഞ്ഞു. നിയമത്തെക്കുറിച്ച് പഠിക്കാന്‍ കോടതിക്ക് ഒരു കമ്മിറ്റിയെ നിയോഗിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

എന്തിനാണ് നിയമം ഇത്ര പെട്ടന്ന് നടപ്പാക്കുന്നത്. പല സംസ്ഥാനങ്ങളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിന് മുമ്പ് എന്ത് കൂടിയാലോചനയാണ് നടത്തിയത്. നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും പ്രശ്‌നം രൂക്ഷമാവുകയാണ്. സമരം തുടരുന്നതില്‍ നിരാശയുണ്ട്. പ്രതിഷേധങ്ങള്‍ എതിര് നില്‍ക്കാന്‍ കഴിയില്ല. സമാധാനപരമായ സമരത്തെ തടയാന്‍ കഴിയില്ല. കര്‍ഷകരുടെ രക്തം ഞങ്ങളുടെ കൈയില്‍ പുരളാന്‍ അനുവദിക്കില്. രക്ത ചൊരിച്ചില്‍ ഒഴിവാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. കോടതിയില്‍ വാദം ഇപ്പോഴും തുടരുകയാണ്.

 

Latest