Connect with us

Gulf

അതിരില്ലാ സന്തോഷം; ഖത്വറിൽ നിന്ന് കര മാർഗമുള്ള ആദ്യ വാഹനം സഊദിയിലെത്തി 

Published

|

Last Updated

ദമാം | നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കരമാർഗം ഖത്വറിൽ നിന്നുള്ള ആദ്യ വാഹനം സാൽവ അതിർത്തി കടന്ന് സഊദി അറേബ്യയിൽ പ്രവേശിച്ചു. കൊവിഡ് നടപടിക്രമങ്ങൾ പാലിച്ചാണ് ആദ്യ യാത്രക്കാരൻ അതിർത്തി കടന്നെത്തിയത്. ആദ്യ  യാത്രക്കാരനെ  സ്വീകരിക്കാൻ നിരവധി സ്വദേശികൾ എത്തിച്ചേർന്നിരുന്നു.

രാജ്യത്തേക്കുള്ള പ്രവേശന നടപടി ക്രമങ്ങൾ വളരെ ലളിതമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചുവന്നതിൽ  സന്തോഷം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി സി ആർ പരിശോധനയുടെ ഫലവും 3 ദിവസത്തേക്ക് ഹോം ക്വാറന്റൈനുമാണ് നിര്ദേശിച്ചിട്ടുളളത്.

ഖത്വര്‍ കരമാര്‍ഗം അതിര്‍ത്തി പങ്കിടുന്ന ഏകരാജ്യം കൂടിയാണ് സഊദി അറേബ്യ. സൽവാ അതിർത്തി കടന്ന് വേണം എല്ലാ വാഹനങ്ങൾക്കും ഖത്തറിൽ പ്രവേശിക്കാൻ. ഉപരോധം നിലനിൽക്കേ ഖത്വറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് അതിര്‍ത്തി തുറക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു
.

സിറാജ് പ്രതിനിധി, ദമാം