ലാവലിന്‍ കേസ് സുപ്രീം കോടതി ഈമാസം 12ന് പരിഗണിക്കും

Posted on: January 7, 2021 5:48 pm | Last updated: January 7, 2021 at 8:03 pm

ന്യൂഡല്‍ഹി | ലാവലിന്‍ കേസ് സുപ്രീം കോടതി ഈമാസം 12ന് പരിഗണിക്കും. ഇന്ന് കോടതിയുടെ സമയം അവസാനിച്ചു പോയതിനാല്‍ കേസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല. വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഇന്നത്തെ അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാന്‍ യു യു ലളിത് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കേസില്‍ അനുബന്ധ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്ന് അറിയിച്ച സി ബി ഐ ഇതുവരെയും രേഖകള്‍ കൈമാറിയിട്ടില്ല