കോഴക്കേസ്; കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

Posted on: January 7, 2021 4:05 pm | Last updated: January 7, 2021 at 5:49 pm

കണ്ണൂര്‍ | അഴീക്കോട് സ്‌കൂള്‍ കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്.

നേരത്തെ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഷാജിയുടെ മൊഴിയെടുത്തിരുന്നു.