മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

Posted on: January 7, 2021 7:22 am | Last updated: January 7, 2021 at 2:55 pm

കോഴിക്കോട്  | മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് ആശുപത്രിയിലായിരുന്നു അന്ത്യം.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്.

എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 1995-96 കാലത്ത് എ കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും കൈകാര്യം ചെയ്തു.