പുതിയ ഫോര്‍ച്യൂണര്‍ മോഡലുകളുമായി ടൊയോട്ട

Posted on: January 6, 2021 3:49 pm | Last updated: January 6, 2021 at 3:52 pm

ന്യൂഡല്‍ഹി | രണ്ട് വകഭേദങ്ങളിലായി ഫോര്‍ച്യൂണര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ലെജന്‍ഡര്‍, ന്യൂ ഫോര്‍ച്യൂണര്‍ എന്നതാണ് ഇവ. രണ്ട് വകഭേദങ്ങളിലായി ഏഴ് ട്രിമ്മുകളില്‍ ഈ വാഹനങ്ങള്‍ ലഭിക്കും.

29.98 ലക്ഷം (എക്‌സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. സ്‌പോര്‍ട്ടിയര്‍ മുഖച്ഛായയാണ് ലെജന്‍ഡറിനുള്ളത്. വ്യത്യസ്ത ബംപറുകളും മറ്റ് ചില സൗന്ദര്യ മാറ്റങ്ങളുമുണ്ട്.

ബിഎസ് 6ല്‍ 2.8 ലിറ്റര്‍ ഓയില്‍ ബര്‍ണര്‍ പവര്‍ട്രെയിന്‍ ആണ് ന്യൂ ഫോര്‍ച്യൂണറിന്റെ സവിശേഷത. 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് യൂനിറ്റുകള്‍ ലഭ്യമാണ്. ന്യൂ ഫോര്‍ച്യൂണറിന്റെയും ലെജന്‍ഡറിന്റെയും വിലവിവരങ്ങള്‍ താഴെ:

2.7 പെട്രോള്‍ മാന്വല്‍- 29.98 ലക്ഷം

2.7 പെട്രോള്‍ ഓട്ടോമാറ്റിക്- 31.57 ലക്ഷം

2.8 ഡീസല്‍ മാന്വല്‍- 32.48 ലക്ഷം

2.8 ഡീസല്‍ ഓട്ടോമാറ്റിക്- 34.84 ലക്ഷം

2.8 ഡീസല്‍ മാന്വല്‍- 35.14 ലക്ഷം

2.8 ഡീസല്‍ ഓട്ടോമാറ്റിക്- 37.43 ലക്ഷം

2.8 ഡീസല്‍ ഓട്ടോമാറ്റിക് ലെജന്‍ഡര്‍- 37.58 ലക്ഷം

ALSO READ  എന്‍ടോര്‍ക് 125 മാര്‍വല്‍സ് അവഞ്ചേഴ്‌സ് എഡിഷന്‍ ഇറക്കി ടി വി എസ്