കോഴിക്കോട് വടകര ലോകനാര്‍കാവിന് സമീപത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപ്പിടിത്തം. അരിയും സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റുകളും സൂക്ഷിച്ച ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാടക്കുാകര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അഞ്ച് യൂണിറ്റ് അഗ്നിശമന വിഭാഗമാണ് തീ അക്കാനുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. ഭക്ഷ്യകിറ്റില്‍ എണ്ണയും മറ്റും ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.