തൃശ്ശൂര്‍ | വിയ്യൂര്‍ വനിതാ ജയിലില്‍ യുഎപിഎ ശിക്ഷാതടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എന്‍ ഐ എ കോടതി ശിക്ഷിച്ച ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ആദ്യം കൈഞരമ്പ് മുറിച്ചും പിന്നീട് തുണി കഴുകാന്‍ ഉപയോഗിക്കുന്ന രാസദ്രാവകം കുടിച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ച തടവുകാരിയാണ് ഇവര്‍. 2018 മാര്‍ച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.