Connect with us

Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ഇ ഡി അന്വേഷണവും ആരംഭിച്ചു

Published

|

Last Updated

കാസര്‍കോട് | ലീഗ് നേതാവ് എം സി ഖമറുദ്ദീന്‍ മുഖ്യപ്രതിയായ ഫാഷന്‍ ഗോള്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണത്തിന് പിന്നാലെ എന്‍ഫോഴ്‌സ്െന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരംഭിച്ചു. കേസിന്റെ വിശദാംശങ്ങള്‍ തേടി ഇ ഡി കാസര്‍കോട്ടെത്തി. ഇ ഡി കോഴിക്കോട് യൂണിറ്റ് ഉദ്യാഗസ്ഥരാണ് കാസര്‍കോട്ടെത്തി ജില്ലാ പോലീസ് മേധാവി, കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. നിക്ഷേപ തട്ടിപ്പിലെ സാമ്പത്തിക ഇടപാടുകള കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചതിലധികവും കള്ളപ്പണമാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതും ഇഡി പരിശോധിക്കുന്നുണ്ട്.

എം സി ഖമുറുദ്ദീനെ സംബന്ധിച്ചടത്തോളം ഇ ഡികൂടി അന്വേഷം തുടങ്ങിയതോടെ കുരുക്ക് കൂടുതല്‍ മുറുകിയ അവസ്ഥയിലാണ്. ലീഗിന്റെ എം എല്‍ എയായ കെ എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിലവില്‍ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്.  പാലാരിവട്ടം
പാലം അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇബ്രാഹീംകുഞ്ഞും ഇ ഡി അന്വേഷ പരിധിയിലാണ്. ഖമറുദ്ദീനെതിരായ ഇ ഡി അന്വേഷംകൂടി തുടങ്ങിയതോടെ ചരിത്രത്തിലാദ്യമായി ലീഗിന്റെ മൂന്ന് എം എല്‍ എമാര്‍ ഇ ഡി അന്വേഷണ പിരധിയിലായിരക്കുകയാണ്. കെ എം ഷാജിയേയും ഭാര്യയേയും നേരത്തെ ചോദ്യം ചെയ്ത ഇ ഡി ഇബ്രാഹീം കുഞ്ഞിനേയും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.