കോവാക്‌സിന്‍ നിര്‍മാതാക്കളോട് ഇടക്കാല റിപ്പോര്‍ട്ട് തേടി

Posted on: January 2, 2021 6:34 am | Last updated: January 2, 2021 at 8:22 am

ന്യൂഡല്‍ഹി | കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് വിദഗ്ധ സമതി മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് തേടി . റിപ്പോര്‍ട്ട് ലഭിച്ച ശേഷം അടുത്ത യോഗത്തില്‍ അനുമതി സംബന്ധിച്ചുള്ള ശിപാര്‍ശയില്‍ തീരുമാനമെടുക്കും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് വിദഗ്ധ സമിതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കോവാക്സിന്‍ നിര്‍മാതക്കളോടും പരീക്ഷണ റിപ്പോര്‍ട്ട് തേടിയത്.