മെഗാ സാലറി ഡേയ്‌സ് വില്‍പ്പന മേളയുമായി ആമസോണ്‍

Posted on: December 29, 2020 3:17 pm | Last updated: December 29, 2020 at 3:17 pm

മുംബൈ | വിവിധ ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവുമായി ആമസോണ്‍ ഇന്ത്യയുടെ മെഗാ സാലറി ഡേയ്‌സ്. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെയാണ് വില്‍പ്പന മേള. ടി വി, ലാപ്‌ടോപ്, ഹെഡ്‌ഫോണ്‍ അടക്കം വിവിധ ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവും പ്രത്യേക ഓഫറുകളുമുണ്ട്.

സാംസംഗ്, എല്‍ ജി, വേള്‍പൂള്‍, ഐ എഫ് ബി, ബോട്ട്, സോണി, ജെ ബി എല്‍ അടക്കമുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ വിലക്കിഴിവില്‍ ലഭിക്കും. നൊ കോസ്റ്റ് ഇ എം ഐ, എക്‌സ്‌ചേഞ്ച് ഓഫര്‍ അടക്കമുള്ളവയുമുണ്ട്. ബറോഡ ബേങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം തത്സമയ ഡിസ്‌കൗണ്ടുണ്ട്.

വലിയ ഗൃഹോപകരണങ്ങള്‍ക്ക് 40 ശതമാനം വിലക്കിഴിവുണ്ടാകും. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഫിറ്റ്‌നസ്സ് ട്രാക്കറുകള്‍ക്കും 40 ശതമാനം വരെ ഇളവുണ്ട്. ഡി എസ് എല്‍ ആര്‍, മിറര്‍ലെസ്സ്, പോയിന്റ്- ഷൂട്ട് ക്യാമറകള്‍ 27,990 രൂപ മുതല്‍ ലഭിക്കും.

ALSO READ  രാജസ്ഥാനില്‍ ഒകിനാവയുടെ പുതിയ നിര്‍മാണ കമ്പനി; 150 കോടി നിക്ഷേപിക്കും