Connect with us

Kerala

ശോഭാ സുരേന്ദ്രനെതിരെ ശക്തമായ നടപടി വേണമെന്ന് മുരളീധര പക്ഷം

Published

|

Last Updated

കൊച്ചി | തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരെ ശക്തമായ നടപടി വേണമെന്ന് മുരളീധരപക്ഷം. അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലാണ് മുരളീധരപക്ഷം നിലപാട് കടുപ്പിച്ചത്.

പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷം പറഞ്ഞത്. ഇരുകൂട്ടരും വിട്ടുവീഴ്ച്ക്ക് തയ്യാറകണമെന്നും ഇവര്‍ നിലപാടെടുത്തു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സംസ്ഥാന ബി ജെ പിയിലെ തര്‍ക്കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണനാണ് നിലപാട് അറിയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബി ജെ പിയുടെ പ്രചാരണത്തിലൊന്നും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. മാത്രമല്ല, തന്നെ ഒതുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രമിക്കുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest