Covid19
കൊറോണക്ക് മൂന്നാം വകഭേദം; ലോകം ആശങ്കയില്‍

ലണ്ടന്‍ | ആഗോള മഹാമാരിയായ കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പകര്‍ച്ചാ ശേഷിയുള്ള, വൈറസിന്റെ രണ്ടാം വകഭേദം കണ്ടെത്തിയ ബ്രിട്ടനില്‍ തന്നെയാണ് പുതിയ ഒരു വകഭേദം കൂടി കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ലണ്ടനിലെത്തിയ യാത്രക്കാരനിലാണ് പുതിയ വൈറസ് സ്ഥിരീകരിച്ചതെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
പുതിയ വകഭേദത്തില്‍പെട്ട രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് പേരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ രണ്ടാമത്തെ വകഭേദം ബ്രിട്ടണില്‍ കണ്ടെത്തത്തിയത്. നിലവിലെ വൈറസിനേക്കാള്‍ 70 ശതമാനത്തിലേറെ വ്യാപനശേഷിയുള്ളതാണ് ഈ വകഭേദം. ഇതേതുടര്‍ന്ന് ഇന്ത്യ പല രാജ്യങ്ങളും ബ്രിട്ടനുമായുള്ള വ്യോമബന്ധം അവസാനിപ്പിച്ചിരുന്നു.
രണ്ടാമത്തെ വകഭേദത്തെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നതിനിടെ പുതിയ വകഭേദം കൂടി കണ്ടെത്തിയത് ശാസ്ത്രജ്ഞര്‍ക്കിടയില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്നാം വകഭേദവും വ്യാപന ശേഷി കൂടിയതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.