Kerala
രമേശ് ചെന്നിത്തലക്ക് കൊവിഡ്

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് ചെന്നിത്തല നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. ഇന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരടക്കമുള്ള കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍ ഈയടുത്ത ദിവസങ്ങളില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
---- facebook comment plugin here -----