ഫെബ്രുവരി അവസാനം വരെ സി ബി എസ് ഇ ബോര്‍ഡ് പരീക്ഷകളുണ്ടാകില്ല

Posted on: December 22, 2020 8:17 pm | Last updated: December 22, 2020 at 8:17 pm

ന്യൂഡല്‍ഹി | അടുത്ത വര്‍ഷം ഫെബ്രുവരി അവസാനം വരെ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ സി ബി എസ് ഇ നടത്തില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പരീക്ഷാ തീയതി നിശ്ചയിക്കുക. മറ്റു ക്ലാസുകളിലെപ്പോലെ ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാകില്ല.

ALSO READ  എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷ മാർച്ച് 17 മുതൽ