Covid19
24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍

ന്യൂയോര്‍ക്ക് | ജനതികമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ലോകത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണിലേക്ക് കടന്നു. ബ്രിട്ടന് പുറമെ ഇറ്റലിയിലും പുതിയ വൈറസ് പരക്കുന്നതായാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ അതിവേഗം വൈറസ് പരക്കുകന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എ്ണ്ണം ഏഴ് കോടി എഴുപത്തിയാറ് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി നാല്‍പത്തിയഞ്ച് ലക്ഷമായി ഉയര്‍ന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 17 ലക്ഷം കടന്നു.
വൈറസ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഒരു കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,26,668 പേര്‍ മരിച്ചു. ഇന്ത്യയില്‍ 1,00,75,422 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,90,977 പേരാണ് ചികിത്സയിലുള്ളത്. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 72 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,87,322 പേര്‍ മരിച്ചു.