Covid19
ലോകത്തെ കൊവിഡ് മരണങ്ങള്‍ 17 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക് | വാക്‌സിന്‍ വിതരണം പല രാജ്യങ്ങളിലും ആരംഭിച്ചെങ്കിലും ലോകത്തെ കൊവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തില്‍പ്പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകള്‍ ഏഴ് കോടി എഴുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. വൈറസിന്റെ പിടിയില്‍പ്പെട്ട് 16,99,118 പേര്‍ ഇതിനകം മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി നാല്‍പത് ലക്ഷം കടന്നു.
ലോകത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇതിനകം 1,82,64,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,80,187 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,24,849 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. ഇന്ത്യയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
---- facebook comment plugin here -----