Connect with us

Kerala

തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ തീപ്പിടുത്തം

Published

|

Last Updated

കണ്ണൂര്‍ | തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം. മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് ആദ്യം തീപ്പിടിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഞായറാഴ്ചയായതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

മറ്റ് കടകളിലേക്കും തീ വ്യാപിക്കുന്നതിനെത്തുടര്‍ന്ന് വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ഈ കടകളിലെ സാധനങ്ങള്‍ മാറ്റുകയാണ്. മൂ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയുടെ ഗോഡൗണ്‍ മുഴുവനായി കത്തി നശിച്ചു. രണ്ട് യൂണിറ്റ് അഗ്‌നിശമന സേനാ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

---- facebook comment plugin here -----

Latest