Gulf
സഊദിയിൽ നിന്ന് മലയാളികളടക്കം 252 നിയമലംഘകർ കൂടി നാടണഞ്ഞു

ദമാം | സഊദി അറേബ്യയിൽ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് തർഹീലിൽ (നാടുകടത്തൽ കേന്ദ്രത്തിൽ) കഴിഞ്ഞിരുന്ന ആറ് മലയാളികളടക്കം 252 ഇന്ത്യക്കാർ കൂടി സഊദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ നാടണഞ്ഞു.
21 തമിഴ്നാട്ടുകാരും 16 തെലങ്കാന – ആന്ധ്ര സ്വദേശികളും 21 ബിഹാറികളും 96 ഉത്തർപ്രദേശുകാരും 53 പശ്ചിമ ബംഗാൾ സ്വദേശികളും 11 രാജസ്ഥാനികളുമായിന്നു നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ഇവരിൽ 64 പേർ പേർ ദമാമിലും 188 പേർ റിയാദിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഇഖാമ പുതുക്കാത്തവർ, ഹുറൂബ് കേസിൽ പെട്ടവർ ,തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കായിരുന്നു ഇവർ പിടിയിലായത്.
ഇതോടെ കൊവിഡ് ആരംഭിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ തടവുകാരുടെ എണ്ണം 3,743 ആയി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്ത് ഉണ്ടായിരുന്നത്.