Connect with us

Covid19

കൊവിഡ്: അടുത്ത രണ്ടാഴ്ച നിര്‍ണായകം- ആരോഗ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏല്‍ക്കലും പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മാത്രം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വലിയ ആള്‍ക്കൂട്ടവും പ്രകടനവും ഒഴിവാക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു കൊവിഡ് എല്ലാം പോയി എന്ന് ആരും കരുതരുത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും വലിയ ആള്‍കൂട്ടമുണ്ടായി. അടുത്ത രണ്ടാഴ്ച കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചെറിയ രീതിയില്‍ കേസുകള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മാസ്‌ക് ധരിച്ചുമാത്രമേ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങാവൂ. കൈകള്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. അകലം പാലിക്കണം. നിയുളള ദിവസങ്ങളില്‍ കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

തിരഞ്ഞെടുപ്പിന്റെ സമയത്ത് ആരില്‍ നിന്നെങ്കിലും ആര്‍ക്കെങ്കിലും പകര്‍ന്നിട്ടുണ്ടെങ്കില്‍ അത് വീണ്ടും ആളുകളിലേക്ക് പകരാന്‍ ഇടയാക്കും. അതുകൊണ്ട് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങുക. ഒരോ വ്യക്തിയും സെല്‍ഫ് ലോക്കഡൗണ്‍ പ്രഖ്യാപിക്കണം. ഷോപ്പിങ്ങിന് കുട്ടികളെയെല്ലാം കൂട്ടിപ്പോകുക, വിവാഹാഘോഷങ്ങളില്‍ വലിയ പങ്കാളിത്തമുണ്ടാക്കുക, ഉത്സവാഘോഷങ്ങള്‍ക്ക് കൂട്ടത്തോടെ പങ്കെടുക്കുക ഇതിനൊന്നും സമയമായിട്ടില്ല. ഒരു വാക്‌സിന്‍ വരുന്നത് വരെ ക്ഷമിച്ചേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു.

Latest