Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി; യു ഡി എഫ് യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. പരാജയത്തിന്റെ സാഹചര്യത്തില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുളള തീരുമാനം യുഡിഎഫ് എടുക്കും. മുഖ്യമന്ത്രിയുടെ 22 മുതലുള്ള പര്യടനത്തിന് ബദല്‍ ജാഥ സംഘടപിക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും.
രാവിലെ കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രന്‍ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍ ജില്ലകളുടെ അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപം മൂര്‍ച്ഛിച്ചിരിക്കുകയാണ്. പല ജില്ലകളിലും ഡിസിസികള്‍ക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രംഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാര്‍ട്ടിയില്‍ വേണമെന്നും കെ സുധാകരനും കെ മുരളീധരനും പരസ്യമായി പറഞ്ഞിരുന്നു

---- facebook comment plugin here -----

Latest