Connect with us

National

കര്‍ഷക സമരം ഒത്തുതീര്‍പ്പാകാതെ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ല; കടുത്ത നിലപാടുമായി പ്രക്ഷോഭകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക സമരം ഒത്തുതീര്‍പ്പാകാതെ സിംഗുവില്‍ ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്‍ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രക്ഷോഭകര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാംസിംഗ് സിംഗുവിലെ സമരകേന്ദ്രത്തിന് സമീപത്ത് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ ഗുരുദ്വാരയില്‍ തന്നെ മൃതദേഹം സൂക്ഷിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

അതിനിടെ, പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാണെന്ന് കാണിച്ച് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷകര്‍ക്ക് തുറന്ന കത്തെഴുതി. സമരത്തിന്റെ ഭാഗമായി ട്രെയിന്‍ തടയുകയും സൈനികര്‍ക്കുള്ള റേഷന്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ കര്‍ഷകരായി കാണാന്‍ കഴിയില്ലെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.