Connect with us

Covid19

ഫ്രഞ്ച് പ്രസിഡന്റിന് കൊവിഡ്

Published

|

Last Updated

പാരീസ് | ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ മാക്രോണുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി യൂറോപ്യന്‍ നേതാക്കള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മാക്രോണ്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ഏഴ് ദിവസമായി സ്വയംനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. അതേസമയം, ഭരണപരമായ ചുമതലകള്‍ അദ്ദേഹം വസതിയില്‍ വെച്ച് നിര്‍വഹിക്കും. യൂറോപ്യന്‍ കൗണ്‍സില്‍ മേധാവി ചാള്‍സ് മൈക്കല്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുടങ്ങിയവരാണ് സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടി വരിക.

ഫ്രാന്‍സില്‍ ഈയാഴ്ചയാണ് ആറാഴ്ച നീണ്ട ദേശീയ ലോക്ക്ഡൗണ്‍ അവസാനിച്ചത്. ഇതുവരെ 25 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 59,400 പേര്‍ മരിച്ചിട്ടുണ്ട്.

Latest