Connect with us

International

വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക് അന്തരിച്ചു

Published

|

Last Updated

സോള്‍ | വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക് (59) അന്തരിച്ചു. കൊവിഡ് ബാധിച്ച് ലാത്വിയയില്‍ ചികിത്സയിലായിരുന്നു. ലാത്വിയന്‍ മാധ്യമങ്ങളാണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ക്ക് കിം അര്‍ഹനായിട്ടുണ്ട്.

മലയാളികള്‍ക്ക് ഏറെ പരിചിതനായ കിം 2013ല്‍ ഐ എഫ് എഫ് കെയില്‍ മുഖ്യാതിഥിയായി കേരളത്തിലെത്തി. സമരിറ്റന്‍ ഗേള്‍, സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍, ദ ബോ തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

---- facebook comment plugin here -----

Latest