Kerala
തിരുവനന്തപുരം കോര്‍പറേഷന്‍ ബി ജെ പി പിടിക്കും: കുമ്മനം

തിരുവനന്തപുരം | കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവത്തനങ്ങള്‍ ബി ജെ പിക്ക് വോട്ടായി മാറുമെന്ന് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവന്തപുരം കോര്‍പറേഷന്‍ ബി ജെപി പിടിച്ചെക്കും. പ്രാചരണ രംഗത്ത് നിന്ന് തനിക്ക് നേരിട്ട് ബോധ്യമായതാണിത്. മോദി സര്‍ക്കാറിന്റെ നഗരാസൂത്രണ, വികസന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തിനും ആവശ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. എല്‍ ഡി എഫും യു ഡി എഫും നിരവധി തവണ ഭരണം നടത്തിയിട്ടും തലസ്ഥാന നഗരത്തിന് ആവശ്യമായ പുരോഗതി തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ല. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ എല്‍ ഡി എഫും യു ഡി എഫും കാണിക്കുന്ന ചതി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----