Ongoing News
സ്‌പെഷ്യൽ വോട്ടർ പട്ടിക: ഇതുവരെ 29,972 വോട്ടർമാർ

തിരുവനന്തപുരം | ഈ മാസം എട്ടിന് പോളിംഗ് നടക്കുന്ന അഞ്ച് ജില്ലകളിൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നതിന് തയ്യാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ഇതുവരെ 29,972 സ്‌പെഷ്യൽ വോട്ടർമാർ. കഴിഞ്ഞ മാസം 30ന് തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 5,351 വോട്ടർമാർ കൂടി ഉൾപ്പെട്ടിരുന്നു. ഇതിൽ 1,269 പേർക്ക് കൊവിഡ് പോസിറ്റീവും 4,082 പേർ ക്വാറന്റൈനിലുമാണ്.
ഡിസംബർ എട്ടിന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്‌പെഷ്യൽ വോട്ടർമാരുടെ കണക്കാണിത്.
ഓരോ ജില്ലയിലേയും ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർമാർ നൽകുന്ന കൊവിഡ് രോഗ ബാധിതരുടെയും ക്വാറന്റൈനിലുള്ളവരുടെയും സർട്ടിഫൈഡ് ലിസ്റ്റിൽ നിന്നാണ് സ്‌പെഷ്യൽ വോട്ടർമാരുടെ പട്ടിക തയ്യാറാക്കുന്നത്. തിരുവനന്തപുരം -2,238 , കൊല്ലം -1,087 , പത്തനംതിട്ട-811 , ആലപ്പുഴ-899 , ഇടുക്കി-316 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.