Ongoing News
ഹൈദരാബാദ് ആദ്യ ഫല സൂചനയില്‍ ബി ജെ പി മുന്നേറ്റം

ഹൈദരാബാദ് | രാജ്യം ഉറ്റുനോക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആദ്യ ഫല സൂചനകല്‍ ബി ജെ പിക്ക് അനുകൂലം. കഴിഞ്ഞ തവണ നാല് സീറ്റ് മാത്രം നേടിയരുന്ന ബി ജെ പി ഇത്തവണ ആദ്യ ഫല സൂചന പ്രകാരം 72 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
ഭരണകക്ഷിയായ ടി ആര്‍ എസ് 31 സീറ്റുകളിലും ഉവൈസിയുടെ എ ഐ എം ഐ എം 14 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ടി ഡി പിക്ക് ഇതുവരെ ലീഡൊന്നും ലഭിച്ചിട്ടില്ല.
കൊവിഡ് കാരണം ബാലറ്റ് പേപ്പറിലാണ് ഇത്തവണ വോട്ടിംഗ് നടന്നത്. ഇതിനാല്‍ പൂര്‍ണ ഫലം പുറത്തുവരുമ്പോള്‍ ഇനിയും വൈകും. താപാല്‍ വോട്ടുകളില്‍ ബി ജെ പി വലിയ മുന്നേറ്റം നടത്തിയതായാണ് റിപ്പോര്‍ട്ട്.
തെലുങ്കാന സംസ്ഥാനത്തെ 25 നിയമസഭാ മണ്ഡലങ്ങളിലെ 150 ഡിവിഷനുകള്‍ ചേര്‍ന്നതാണ് ഹൈദരാബാദ് കോര്‍പറേഷന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി തന്നെ നിര്‍ണയിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെടുന്നത്. ദേശീയ നേതാക്കളെ കൂട്ടത്തോടെ എത്തിച്ച് ബി ജെ പി നടത്തിയ വലിയ പ്രചാരണമാണ് ഇത്തവണത്തെ വോട്ടെടുപ്പ് ശ്രദ്ധേയമാക്കുന്നത്.
2016ല്‍ ഭരണകക്ഷിയായ ടി ആര്‍ എസ് 99 സീറ്റുകളിലും ഉവൈസിയുടെ പാര്‍ട്ടി 44 സീറ്റിലും വിജയിച്ചിരുന്നു. ബി ജെ പി നാല് സീറ്റുകളിലാണ് വിജയിച്ചിരുന്നത്. ടി ഡി പിക്ക് ഒരു സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും ലഭിച്ചിരുന്നു.