Kerala
50 ബോട്ടില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

പാലക്കാട് | അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്ന് ലക്ഷം രൂപയോളം വില വരുന്ന 50 ബോട്ടില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ചെര്‍പ്പുളശ്ശേരി തൃക്കടീരി സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. ബസ്റ്റാന്റ് പരിസരത്ത് ഇടപാടുകാരെ കാത്തിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അഞ്ച് ഗ്രാം വീതമുള്ള അമ്പത് പ്ലാസ്റ്റിക് ബോട്ടില്‍ ഹാഷിഷ് ഓയില്‍ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. 6,000 രൂപക്കാണ് ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തുന്നത്.
---- facebook comment plugin here -----