Connect with us

Kerala

വിജിലന്‍സ് റെയ്ഡ്: ധനമന്ത്രിയോട് വിയോജിച്ച് ജി സുധാകരന്‍

Published

|

Last Updated

ആലപ്പുഴ |  കെ എസ് എഫ് ഇ വിജിലന്‍സ് റെയിഡ് സംബന്ധിച്ച് ധനമന്ത്രി തോമസ്് ഐസക് നടത്തിയ പരസ്യ പ്രസ്താവനയോട് പരോക്ഷമായി വിയോജിച്ച് മന്ത്രി ജി സുധാകരന്‍. വിജിലന്‍സ് നടപടി വളരെ സാധാരണമാണ്. എന്റെ വകുപ്പില്‍ പല തവണ റെയിഡ് നടന്നിട്ടുണ്ട്. ഇതൊന്നും മന്ത്രിമാരെ ബാധിക്കുന്ന കാര്യമല്ലെന്ന് സുധാകരന്‍ പ്രതികരിച്ചു. വിജിലന്‍സിന് ദുഷ്ലാക്കില്ല. മുഖ്യമന്ത്രിയുടെ വാക്ക് നമ്മള്‍ അംഗീകരിച്ചാല്‍ മതി. വിജിലന്‍സ് പ്രവര്‍ത്തിക്കട്ടെ. വിജിലന്‍സ് അന്വേഷണം മുമ്പ് ഞാന്‍ ചോദിച്ച് വാങ്ങിയിട്ടുണ്ട്. മുന്നൂറിലധികം ഫയലുകള്‍ ഞാന്‍ വിജിലന്‍സ് അന്വേഷണത്തിന് അങ്ങോട്ട് അയച്ചിട്ടുണ്ടെന്നും ജി സുധാകരന്‍ മാധ്യമങ്ങളോടായി പറഞ്ഞു.

അതിനിടെ കെ എസ് എഫ് ഇ റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി നടത്തിയ പരസ്യ പ്രസ്താവനയോട് സി പി എം കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചത് ശരിയായിലെന്നായിരുന്നു നേതൃത്വം കുറ്റപ്പെടുത്തിയത്. പാര്‍ട്ടിക്കകത്താണ് ഇത്തരം ചര്‍ച്ചകള്‍ക്ക് അവസരമുള്ളത്. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യമാണിത്. കൂടുതല്‍ ജാഗ്രത വേണമെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Latest