കാത്തിരിപ്പിനൊടുവില്‍ മോട്ടോ ജി 5ജി ഇന്ത്യയില്‍

Posted on: November 30, 2020 5:57 pm | Last updated: November 30, 2020 at 7:16 pm

ന്യൂഡല്‍ഹി | ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 5ജി കരുത്തോടെ മോട്ടോ ജി ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ ഫ്ളിപ്കാര്‍ട്ടില്‍ മാത്രമാണ് ഈ മോഡല്‍ ലഭിക്കുക. ട്രിപ്പിള്‍ റിയര്‍ ക്യാമറയോടു കൂടി എത്തുന്ന ഫോണിന്റെ ബാറ്ററി ശേഷി 5,000 എം എ എച്ചാണ്.

6ജിബി + 128ജിബിക്ക് 20,999 രൂപയാണ് വില. 24,999 രൂപയാണ് ലിസ്റ്റ് ചെയ്തിരുന്ന വില. എസ് ബി ഐ, ആക്‌സിസ് കാര്‍ഡുകള്‍ക്ക് അഞ്ച് ശതമാനം കാഷ്ബാക്ക് അടക്കമുള്ള ഓഫറുകള്‍ ഫ്ളിപ്കാര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്. വോള്‍കാനിക് ഗ്രേ, ഫ്രോസ്റ്റഡ് സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്.

48 മെഗാപിക്‌സല്‍ ആണ് പ്രൈമറി ക്യാമറയുടെ ശേഷി. എട്ട്, രണ്ട് മെഗാപിക്‌സല്‍ വീതമാണ് രണ്ടും മൂന്നും ക്യാമറകള്‍ വരുന്നത്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

ALSO READ  പഴയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സുരക്ഷിത വെബ്‌സൈറ്റുകള്‍ അപ്രാപ്യമാകും