Connect with us

Pathanamthitta

പത്തനംതിട്ടയിൽ ജനവിധി തേടി അമ്മയും മകളും

Published

|

Last Updated

നീന മാത്യൂ, വത്സമ്മ

പത്തനംതിട്ട | പത്തനംതിട്ടയിൽ ജനവിധി തേടി അമ്മയും മകളും. 69ാം വയസ്സിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുല്ലപ്പുഴശ്ശേരി ഡിവിഷനിൽ വത്സമ്മ മാത്യു ജനവിധി തേടുമ്പോൾ, 49കാരിയായ മകൾ നീന മാത്യു മല്ലപ്പള്ളി കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മത്സരിക്കുന്നു. അമ്മ സി പി ഐ ആണെങ്കിൽ മകൾ സി പി എം ആണെന്ന വ്യത്യാസം മാത്രം.

ആറന്മുള കുന്നാട്ടുകർ തടത്തിൽ വീട്ടിൽ വത്സമ്മ 1982 മുതൽ മത്സര രംഗത്തുണ്ട്. കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗമായി ആദ്യ വിജയം.1990 ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും 13 വോട്ടിന് പരാജയപ്പെട്ടു.1995 മുതൽ 2000 വരെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. 2005ലും 2015 ലും ഇലന്തൂർ ബ്ലോക്കിൽ മല്ലപ്പുഴശ്ശേരി ഡിവിഷനെ പ്രതിനിധീകരിച്ചു. സി പി ഐ ജില്ലാ കമ്മിറ്റി അംഗവും മഹിളാ സംഘത്തിന്റെ നേതാവുമായ വത്സലയുടെ മകൾ ലീന മാത്യുവിനെ വിവാഹം കഴിച്ചത് സി പി എം പ്രവർത്തകനായ മല്ലപ്പള്ളി കോട്ടാങ്ങൽ സ്വദേശി തെങ്ങുംപള്ളി വീട്ടിൽ ബാബു വർഗീസാണ്. ഇതോടെ നീന സി പി എമ്മിൽ എത്തി. കോട്ടാങ്ങൽ പഞ്ചായത്തിലെ ഏഴാം വാർഡ് സ്ത്രീ സംവരണമായപ്പോൾ നീനയെ പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു. അമ്മയുടെയും മകന്റെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും നീന മാത്യുവിന് ഇത് കന്നി പോരാട്ടമാണ്.