Connect with us

National

പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു

Published

|

Last Updated

ജമ്മു |  നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ തുടരുന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും അതിര്‍ത്തിഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം തുടരുകയാണ്. പൂഞ്ച് ജില്ലയിലുണ്ടായ ആക്രമണത്തില്‍ കരസേനയിലെ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെ സി ഒ) വീരമൃത്യു വരിച്ചു.

പാക് ആക്രമണത്തില്‍ പരിക്കേറ്റ ജെ സി ഒ സൈനിക ആശുപത്രിയില്‍ ചികിത്സ്‌ക്കിടെയാണു മരിച്ചത്. നാട്ടുകാരനായ മുഹമ്മദ് റഷീദ് എന്നയാള്‍ക്കും പാക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നല്‍കുന്നതയാണ് റിപ്പോര്‍ട്ട്. നേരത്തെ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് തീവ്രവാദികള്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ശ്രീനഗറിലെ എച്ച് എം ടി മേഖലയിലാണ് ആക്രമണമുണ്ടായത്. മൂന്ന് തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ സൈനിക ഇന്‍സ്പെക്ടര്‍ ജനറല്‍ പറഞ്ഞു.

 

 

Latest