Gulf
സഊദിയിൽ വൻ മയക്ക് മരുന്ന് വേട്ട; 225 പേരെ അറസ്റ്റ് ചെയ്തു

റിയാദ് | സഊദിയിൽ വൻ മയക്ക് മരുന്ന് വേട്ട. നിരോധിത മയക്ക് മരുന്നായ ഹഷീഷ് ഉൾപ്പെടെയുള്ളവ കടത്താനുള്ള ക്രിമിനൽ ഗൂഡലോചന തകർക്കുകയും സംഭവത്തിൽ പങ്കാളികളായ 225 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിർത്തി പ്രദേശങ്ങളായ ജിസാൻ, നജ്‌റാൻ എന്നിവ വഴി രാജ്യത്തേക്ക് ഹാഷിഷ്, ഖാത്ത് എന്നി മയക്കുമരുന്നുകൾ കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് അതിർത്തി രക്ഷാസേനയുടെ വക്താവ് ലെഫ്റ്റനന്റ് കേണൽ മെസ്ഫർ ബിൻ ഘാനം അൽ ഖുറൈനി പറഞ്ഞു.
പിടികൂടിയവരിൽ 184 യമനികളും 23 എത്യേപ്യക്കാരും 18 അറബ് വംശജരും ഉൾപെടുന്മാനു. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ കൈമാറുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----