Connect with us

National

പുതിയ കാര്‍ഷിക നയം കാലത്തിന്റെ ആവശ്യം; കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധ സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. പുതിയ നിയമം കാലത്തിന്റെ ആവശ്യമാണെന്നും കര്‍ഷകര്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.

കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു. മാര്‍ച്ച് തടയാനായി ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളും ഹരിയാന സര്‍ക്കാര്‍ അടച്ചിട്ടു.
ഡല്‍ഹി നഗരത്തിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ചു. നൈനിറ്റാള്‍-ഡല്‍ഹി റോഡില്‍ എത്തിയ കര്‍ഷകര്‍ക്കു നേരെയും പഞ്ചാബില്‍ നിന്നെത്തിയ കര്‍ഷകര്‍ക്ക് നേരെയും അംബാലയില്‍ വെച്ച് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിര്‍ത്തിയില്‍ ഡല്‍ഹി പോലീസ്, സി ആര്‍ പി എഫ് ജവാന്മാരെ വിന്യസിക്കുകയും പ്രതിഷേധക്കാരെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വിന്യസിക്കുകയും ചെയ്തിരുന്നു.