Saudi Arabia
'മധുരം മലയാളം' ; മജ്മയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

റിയാദ് | കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ നടപ്പിലാക്കുന്ന “”എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം”” പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പ്രവേശനോത്സവം കേളി കലാസാംസ്‌കാരിക വേദിയുടെആഭിമുഖ്യത്തില്‍ മജ്മയില്‍ നടന്നു.
ഓണ്‍ലൈനില്‍ നടന്ന പ്രവേശനോത്സവം മലയാളം മിഷന്‍ റിയാദ് കോര്‍ഡിനേറ്റര്‍ കെ പി സജിത്തിന്റെ അധ്യക്ഷതയില്‍ പ്രമുഖ പ്രവാസി സാഹിത്യകാരി സബീന എം സാലി ഉദ്ഘാടനം ചെയ്തു,പി കെ സാഹിറ, സരിത രാധാകൃഷ്ണന്‍, ജെ എം ജിത്യ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ക്ക് നേത്രൃത്വം നല്‍കി ,
മലയാളം മിഷന്‍ റിയാദ് മേഖല പ്രസിഡന്റ് സുനില്‍ സുകുമാരന്‍, മജ്മ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പ്രവീണ്‍, ഒഐസിസി പ്രതിനിധി അബൂബക്കര്‍ മജ്മ, ഷമീര്‍ ഷെരീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയോടനുബന്ധിച്ച് മജ്മയിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി