Kerala
17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 19കാരന്‍ റിമാന്‍ഡില്‍

മഞ്ചേരി | പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ ഇരിക്കൂര്‍ പെരുവലത്ത്പറമ്പ് ചൂലോട്ട് പുതിയപുരയില്‍ ജാസര്‍ (19)നെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി പി സുരേഷ് ബാബുവാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
2020 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം. രാത്രി 11.30ന് പെണ്‍കുട്ടിയുടെ വീടിന്റെ പുറത്തുള്ള ബാത്ത് റൂമില്‍ വെച്ച് യുവാവ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മാസങ്ങള്‍ക്ക് ശേഷം മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
---- facebook comment plugin here -----