Connect with us

National

മഹാരാഷ്ട്രയില്‍ 4153 പേര്‍ക്ക് കൂടി കൊവിഡ്; തമിഴ്‌നാട്ടില്‍ 1642 പേര്‍ക്കും കര്‍ണാടകയില്‍ 1509 പേര്‍ക്കും രോഗം

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4153 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,84,361 പേരായി. നിലവില്‍ 81,902 പേരാണ് ചികിത്സയിലുള്ളത്. 1654793 പേര്‍ ഇതുവരെ രോഗമുക്തി നേടി. 46,653 പേര്‍ ഇതുവരെ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 7,71,619 ആയി. ആകെ മരണസംഖ്യ 11,622. നിലവില്‍ 12,245 പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 1509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1645 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,74,555 ആയി. 8,38,150 പേര്‍ രോഗമുക്തരായിട്ടുണ്ട്. 11,678 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രയില്‍ 545 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ മരിച്ചു. 1390 പേര്‍ രോഗമുക്തരായി.സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,62,758 ആയി. നിലവില്‍ 13,394 പേരാണ് ചികിത്സയിലുള്ളത്. 6948 പേര്‍ ഇതുവരെ മരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു.

---- facebook comment plugin here -----

Latest